ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിച്ചു
ഞങ്ങളുടെ ആണ്‍കുഞ്ഞ് ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. ഏതൊരു മാതാപിതാക്കളും അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണിത്. ഞങ്ങളുടെ പെണ്‍കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നു എന്നതാണ് ഇപ്പോഴും പ്രതീക്ഷയോടെയും സന്തോഷത്തോടെയും ജീവിക്കാനുളള കരുത്ത് നല്‍കുന്നത്.